Skip to main content

ബി.സി.സി.പി.എന്‍ നഴ്‌സിംഗ് കോഴ്സ്

ആരോഗ്യവകുപ്പ് നടത്തുന്ന സ്റ്റാഫ് നഴ്‌സുമാര്‍ക്കായുള്ള 45 ദിവസത്തെ ബി.സി.സി.പി.എന്‍ (ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നേഴ്‌സിംഗ്) കോഴ്സ് മെയ് 15 മുതല്‍ ജൂലൈ 7 വരെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ജില്ലാ പരിശീലന കേന്ദ്രത്തില്‍ നടക്കും. എം.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാശുപത്രി തൊടുപുഴയിലോ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം.കോഴ്സ് ഫീസ് 5000 രൂപയാണ്. പത്ത് സീറ്റുകളാണുള്ളത്. മേയ് 12 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605798994, 8547588309 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 

date