Post Category
പുനർലേലം
മേലാറ്റൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തുള്ള ഉപയോഗ ശൂന്യമായ 11 പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിനുള്ള പുനർലേലം മെയ് 15ന് രാവിലെ 11ന് മേലാറ്റൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നിരതദ്രവ്യതുക അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം മെയ് 14ന് വൈകിട്ട് അഞ്ചിനുള്ളില്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ എത്തിക്കണം. കവറിന് പുറത്ത്, 'മലപ്പുറം ജില്ലാ പോലീസ്, മേലാറ്റൂര്‍ പോലീസ് സ്‌റ്റേഷന്‍ വക സ്ഥലത്തെ 11 പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള ദര്‍ഘാസ്' എന്ന് രേഖപ്പെടുത്തണം. ഫോണ്‍-0483 2734983.
date
- Log in to post comments