Skip to main content

ആയുര്‍വേദ മെഡിക്കൽ ക്യാമ്പ്

തിരുവനന്തപുരം സർക്കാർ ആയുര്‍വേദ കോളേജ് ശല്യതന്ത്ര വിഭാഗവും നാഷണൽ ആയുഷ് മിഷന് കീഴിലുള്ള NPPMOMD പൊതുജനാരോഗ്യ പദ്ധതിയും സംയുക്തമായി പുളിമൂട് പി ആന്റ് ടി ഹാളിൽ സൗജന്യ ആയുര്‍വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പ്രധാനമായും ഹെഡ്‌ലോഡ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു. അസ്ഥി-സന്ധി സംബന്ധമായ രോഗങ്ങൾ, നടുവേദന, കഴുത്ത് വേദന, മസിൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിശോധനയും ആയുര്‍വേദ ചികിത്സാ നിർദ്ദേശങ്ങളും നൽകി. പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.

നാഷണൽ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഗായത്രി ആർ. എസ്, ശല്യതന്ത്ര വിഭാഗം ആർ.എം.ഒ ഡോ. രമ്യ ജി നായർ, പ്രോജക്ട് മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ എം എസ്, സപ്പോർട്ടിംഗ് സ്റ്റാഫ് രേഷ്മ എസ്, ഹൗസ് സർജൻമാരായ പ്രഭ. പി, ഋതിക്ക് നാഥ്‌ എന്നിവർ പങ്കെടുത്തു.

date