Skip to main content

വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ ഇന്ന് (തിങ്കൾ -27)

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള ആദ്യഘട്ട റാൻഡമൈസേഷൻ ഇന്ന് (ഏപ്രിൽ 27 തിങ്കളാഴ്ച) നടക്കും. രാവിലെ 10 ന് റിട്ടേണിംഗ് ഓഫീസർമാരുടെ സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കുകയെന്ന്  ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു.

​സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഓർഡർ പോർട്ടൽ'  വഴിയാണ് നിയമന നടപടികൾ ഏകോപിപ്പിക്കുന്നത്.    ഓർഡർ പോർട്ടലിൽ നിന്നും നിയമന ഉത്തരവുകൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇന്ന് ന്നുതന്നെ (ഏപ്രിൽ 27) വിതരണം ചെയ്യേണ്ടതാണ്. ഉത്തരവ് നൽകിയ ശേഷം പോർട്ടലിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം.
​ നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് നേരിട്ടും ഉത്തരവുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
​മേൽനോട്ടം
​നിയമനം ലഭിച്ച എല്ലാ ഉദ്യോഗസ്ഥർക്കും  ഉത്തരവുകൾ ലഭിച്ചിട്ടുണ്ടെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉറപ്പുവരുത്തണം.
​പരിശീലനം
​തിരഞ്ഞെടുക്കപ്പെട്ട വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ ഏപ്രിൽ 29 മുതൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ  ആരംഭിക്കും. വോട്ടെണ്ണൽ നടപടികൾ സുതാര്യവും കൃത്യതയുള്ളതുമാക്കുന്നതിനായുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.

date