Skip to main content

മേഴ്‌സി ചാൻസ് പരീക്ഷ

 ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ 2010/2011 സ്‌കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളുടെ മേഴ്‌സി ചാൻസ് പരീക്ഷകൾ  ജൂണിൽ  നടക്കും. വിദ്യാർത്ഥികൾക്ക് പഠിച്ചിരുന്ന സെന്ററുകളിൽ മെയ് 11 വരെ ഫൈൻ കൂടാതെയും മെയ് 15 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ മേയ് മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫോം സെന്ററിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

പി.എൻ.എക്‌സ്. 1361/2026

date