Skip to main content

സൗജന്യ ഹോസ്റ്റൽ പ്രവേശനം:അപേക്ഷ ക്ഷണിച്ചു

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ ആൺകുട്ടികൾക്കായുള്ള മലയാറ്റൂർ ഗവണ്മെന്റ് പ്രീ മെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 2026-27 അധ്യയന വർഷത്തിൽ സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

പ്രവേശനം ലഭിക്കുന്നവർക്ക് സൗജന്യ താമസം, ഭക്ഷണം എന്നിവക്കുപുറമെ പ്രതിമാസം 480 രൂപ പോക്കറ്റ്‌മണിയും യൂണിഫോം, ചെരുപ്പ്, ബാഗ് തുടങ്ങിയ അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിനായി 4000 രൂപയും ലഭിക്കും. താല്പര്യമുള്ളവർ അങ്കമാലി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. 
ഫോൺ: 0484 2455799, 9946762668,8289907208
 

date