ഐ.എച്ച്.ആർ.ഡി മേഴ്സി ചാൻസ് പരീക്ഷ: രജിസ്ട്രേഷൻ ആരംഭിച്ചു
സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐ.എച്ച്.ആർ.ഡി 2010/2011 സ്കീമിൽ നടത്തിയ വിവിധ കോഴ്‌സുകളുടെ മേഴ്സി ചാൻസ് പരീക്ഷകൾ പ്രഖ്യാപിച്ചു. പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്സ് ആൻ്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സുകളുടെ മേഴ്സി ചാൻസ് പരീക്ഷകൾ 2026 ജൂൺ മാസത്തിൽ നടക്കും.
വിദ്യാർത്ഥികൾക്ക് തങ്ങൾ പഠിച്ച സെന്ററുകളിൽ മെയ് 11 വരെ പിഴയില്ലാതെയും, 100 രൂപ പിഴയോടെ മെയ് 15 വരെയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാ ടൈംടേബിൾ മെയ് മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. അപേക്ഷാ ഫോമുകൾ പഠന കേന്ദ്രങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഫോൺ:+91 4712322985,+91 4712322501,+91 4712322035
- Log in to post comments