Skip to main content

ഐ.എച്ച്.ആര്‍.ഡി.യില്‍ നാലുവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം

ഐ.എച്ച്.ആര്‍.ഡി.യുടെ സംസ്ഥാനത്തുടനീളമുള്ള അപ്ലൈഡ് സയന്‍സസ് കോളെജുകളില്‍ നാലുവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം. നിര്‍മ്മിത ബുദ്ധി, ഐ.ഒ.ടി, മെഷീന്‍ ലേണിങ്, കണ്ടന്റ് റൈറ്റിങ്, എക്‌സിക്യൂട്ടീവ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ 117 വിഷയങ്ങളില്‍ നൈപുണ്യ വികസനത്തിലൂന്നിയുള്ള ഇന്റേണ്‍ഷിപാണ് ലഭ്യമാകുക. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകളില്‍ പ്രാവീണ്യം നല്‍കുക എന്നതാണ് ഐ.എച്ച്.ആര്‍.ഡി. ഇന്റേണ്‍ഷിപിലൂടെ ലക്ഷ്യമാക്കുന്നത്. താത്പര്യമുള്ള നാലുവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ സമീപത്തെ ഐ.എച്ച്.ആര്‍.ഡി.അപ്ലൈഡ് സയന്‍സസ് കോളെജില്‍ ബന്ധപ്പെടണം.

 

date