Post Category
*ഒബിസി വിഭാഗത്തിന് സൗജന്യ ടെക്നിക്കൽ പരിശീലനം*
അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒബിസി വിഭാഗത്തിൽപ്പെടുന്നവർക്ക് പൂർണ്ണമായും സൗജന്യമായ ഈ പരിശീലനത്തിന് സ്റ്റൈപെൻഡ് ലഭ്യമാണ്. നാല് മാസം ദൈർഘ്യമുള്ള കോഴ്‌സിലേക്ക് ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് (ഇലക്ട്രിക്കൽ / ഇ.സി.ഇ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപ വരെ ഉള്ളവർക്കാണ് പ്രവേശനം.
പരിശീലനത്തിനു ശേഷം പ്ലേസ്മെന്റ് സഹായവും ഉറപ്പുനൽകുന്നുണ്ട്.
താൽപര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSekydVyw7D4CWUZhObbr7rN7i1eluZ134vijCH7xtLVNEWm5g/viewform?usp=publish-editor എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: 9495999675.
date
- Log in to post comments