Skip to main content

പ്രസിദ്ധീകരിച്ചു

തിരുവന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) 2026 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ മെയ് 4ന് വൈകീട്ട് 5ന് മുമ്പ് സമര്‍പ്പിക്കണം. വിവരങ്ങള്‍ പരിശോധിച്ച് മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാത്തതുമായവരുടെ അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും.   

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364, വെബ്സൈറ്റ്: www.lbscentre.kerala.gov.in

date