Skip to main content

ഐ.എച്ച്.ആർ.ഡിയിൽ ഇന്റേൺഷിപ്പ് സൗകര്യം

സംസ്ഥാനത്തെ നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം ഉറപ്പാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ എച്ച് ആർ ഡി) ഇന്റേൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള 44 കോളേജുകൾക്ക് പുറമെ, കേരളത്തിലെ മറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്കും അവർ താല്പര്യപ്പെടുന്ന വിഷയങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ്, ഐ.ടി , കണ്ടന്റ് റൈറ്റിംഗ്, കമ്മ്യൂണിക്കേഷൻ സ്കിൽസ് തുടങ്ങി 117 വ്യത്യസ്ത വിഷയങ്ങളിൽ ഇന്റേൺഷിപ്പ് ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ ആവശ്യമായ ക്രെഡിറ്റുകൾ നേടുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിൽ നൈപുണ്യം നേടിയെടുക്കാനും സഹായിക്കുന്നു.

നിലവിൽ 114 കോളേജുകളിലായി ഏകദേശം 12,000 വിദ്യാർത്ഥികൾ  ഇന്റേൺഷിപ്പ് ചെയ്യുന്നുണ്ട്. പ്രമുഖ കമ്പനികളിലെ പ്രായോഗിക പരിശീലനവും പ്രോജക്ട് സൗകര്യങ്ങളും ഉറപ്പാക്കുന്ന പദ്ധതി ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്.

date