വോട്ടെണ്ണല്‍: ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ആരംഭിച്ചു. വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് രണ്ടു ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ പ്ലാനിങ് ഹാള്‍, താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലായി 1,410 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. വോട്ടെണ്ണല്‍ ദിവസം സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, വോട്ടിങ് മെഷീനുകളുടെ സുരക്ഷ, കൃത്യത ഉറപ്പാക്കല്‍ തുടങ്ങിയവയില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം.
ആദ്യദിന പരിശീലനത്തിന് മീഡിയേഷന് സെല്‍ നോഡല്‍ ഓഫീസര്‍ സത്യജിത്ത്, സീനിയര്‍ ക്ലര്‍ക്ക് വി വാസുദേവ പ്രസാദ്, എസ്.സി ഡെവലപ്മെന്റ് ഓഫീസര്‍ ഹരീഷ്, റവന്യൂ റിക്കവറി ജൂനിയര്‍ സൂപ്രണ്ട് കെ ബീന, വിജിലന്‍സ് ഫ്ളയിങ് സ്ക്വാഡ് ഓഫീസര്‍ പി രാധാകൃഷ്ണന്, ഇകണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അഡീഷണല്‍ ഡിസ്ട്രിക്ട് ഓഫീസര്‍ സി ഷമീര്‍ മോന് തുടങ്ങിയവര്‍ നേതൃത്വം നല്കി. മെയ് നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.
- Log in to post comments