Post Category
കിലെ രജിസ്ട്രേഷന് ആരംഭിച്ചു
മോട്ടര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 2026-27 വര്‍ഷത്തെ യു പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ (കിലെ) ഐഎഎസ് അക്കാദമിയിലാണ് പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചത്. യോഗ്യത - ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. കോഴ്സ് ദൈര്‍ഘ്യം ഒരു വര്‍ഷം. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സബ്സിഡി നിരക്കായ 25000 രൂപ അടച്ചാല്‍ മതിയാകും. ഫോണ്‍ : 0468 2320158, 0471 2479966, 8075768537. വെബ്സൈറ്റ് : www.kile.kerala.gov.in/kileiasacademy
date
- Log in to post comments