Skip to main content

പ്രീ - മെട്രിക് ഹോസ്റ്റല്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തച്ചിങ്ങനാടത്ത് പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ - മെട്രിക് (ആണ്‍കുട്ടികള്‍) ഹോസ്റ്റലിലേക്ക് 2026-27 വര്‍ഷത്തില്‍ പ്രവേശനത്തിനായി താത്പര്യമുള്ള പട്ടികജാതി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും മറ്റ് സമുദായത്തില്‍ ഉള്‍പ്പെട്ട (പരമാവധി ഒരാള്‍ക്ക്) വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷക ക്ഷണിച്ചു. അപേക്ഷകള്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താംക്ലാസുവരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികളായിരിക്കണം. അപേക്ഷാഫോം പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ഗവ. പ്രീ മെട്രിക് ഹോസ്റ്റല്‍ തച്ചിങ്ങനാടം എന്നിവിടങ്ങളില്‍  ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വരുമാനം, അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റ് എന്നിവ ഹാജരാക്കണം. മെയ് 12ന് മുന്‍പായി അപേക്ഷകള്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ പട്ടികജാതി വികസന ഓഫീസിലോ 9495675595,7012574955,8547630139,9061344120 എന്നീ നമ്പറുകളിലോ ലഭ്യമാണ്.

 

date