Skip to main content

നിയമവിരുദ്ധ നറുക്കെടുപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം

സര്‍ക്കാര്‍ അംഗീകാരമില്ലാതെ സ്വകാര്യ വ്യക്തികള്‍ സമ്മാനക്കൂപ്പണുകള്‍ അച്ചടിച്ച് വില്‍ക്കുന്നതും നറുക്കെടുപ്പുകള്‍ നടത്തുന്നതും കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. 1998-ലെ ലോട്ടറീസ് റെഗുലേഷന്‍ ആക്ട് പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമാണ് ലോട്ടറി നടത്താന്‍ അധികാരമുള്ളത്. നിയമലംഘനങ്ങള്‍ക്ക് രണ്ടു വര്‍ഷം വരെ കഠിനതടവും പിഴയും അല്ലെങ്കില്‍ രണ്ടും കൂടി ലഭിക്കാം. ഇത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. പൊതുജനങ്ങള്‍ ഇത്തരം അനധികൃത നറുക്കെടുപ്പുകളില്‍ വഞ്ചിതരാകരുതെന്നും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു
 

 

date