Skip to main content

ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്താംകോട്ട പ്രീ മെട്രിക് ഹോസ്റ്റല്‍ (ആണ്‍കുട്ടികള്‍), പോരുവഴി, കുന്നത്തൂര്‍ പ്രീ മെട്രിക് ഹോസ്റ്റലുകള്‍ (പെണ്‍കുട്ടികള്‍) എന്നിവിടങ്ങളിലേക്ക് താല്‍ക്കാലികമായി ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കും യുപി വിഭാഗത്തില്‍ എല്ലാ വിഷയങ്ങളിലേക്കുമാണ് നിയമനം. യോഗ്യത: ബിരുദവും ബി എഡും. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. മെയ് 25ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോണ്‍: 9188593589, 9605991661, 9747158501.
 

 

date