Skip to main content

കള്ളു വ്യവസായ തൊഴിലാളികളുടെ മക്കൾക്ക് പഠന കിറ്റ്

കേരളാ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയും 2026-27 അധ്യയന വർഷത്തിൽ വിദ്യാർത്ഥി ഏത് ക്ലാസിൽ പഠിക്കുന്നു എന്ന് വ്യക്തമാക്കുന്ന സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റും മെയ് 15-നകം കേരളാ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ആലപ്പുഴ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0477-2267751.

date