Skip to main content
..

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് ആരംഭിച്ചു

 

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ്-2026 ജില്ലാ വിപണി  കൊല്ലം ജവഹര്‍ ബാലഭവനില്‍ ചെയര്‍മാന്‍ എസ്. നാസര്‍ ഉദ്ഘാടനം ചെയ്തു. കണ്‍സ്യുമര്‍ഫെഡ് ഡയറക്ടര്‍ ജി. ത്യാഗരാജന്‍ അധ്യക്ഷനായി. പഠനോപകരണങ്ങള്‍ പൊതു വിപണിയിയിലേതിനെക്കാള്‍  30 ശതമാനം വരെ വിലകുറവില്‍ ഇവിടെ നിന്നും ലഭിക്കും. ത്രിവേണി നോട്ട് ബുക്കുകള്‍, കുടകള്‍, ബാഗുകള്‍, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടിലുകള്‍, വിവിധ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. ജൂണ്‍ 15 വരെ വിപണി പ്രവര്‍ത്തിക്കും.  ജില്ലയില്‍ 26 ത്രിവേണി സ്റ്റോറുകളിലും, 25 സഹകരണ സംഘങ്ങളിലും സ്‌കൂള്‍ മാര്‍ക്കറ്റും സംഘടിപ്പിച്ചുണ്ട്.  റീജിയണല്‍ മാനേജര്‍ ഐ. ലൈലമോള്‍, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍  ബിജുകുമാര്‍, ബാലഭവന്‍ ഡയറക്ടര്‍ പി. ഡി. ജോസ്, ബിസിനസ്സ് മാനേജര്‍ ആര്‍. ശ്യാം, ജയദാസ് ബാലകൃഷ്ണന്‍, സനല്‍ കുമാര്‍, നിസാര്‍, പ്രതാപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date