Post Category
ഗസ്റ്റ് അധ്യാപക അഭിമുഖം
കാര്യവട്ടം സർക്കാർ കോളേജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 12 ന് രാവിലെ 10.30 ന് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2417112, 9188900161.
പി.എൻ.എക്‌സ്. 1420/2026
date
- Log in to post comments