Skip to main content

ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം

തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നീഷ്യൻ എന്ന ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ താൽകാലികമായ ഒരു ഒഴിവിലേക്ക് (എസ്.സി കാറ്റഗറി) ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കട്രോണിക്സ് ആട്ടോമേഷൻ റോബോട്ടിക്സ് / ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C അല്ലെങ്കിൽ N.A.C യും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ മേയ് 11 ന് ഉച്ചയ്ക് 2 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഫോൺ: 04712459255.

പി.എൻ.എക്‌സ്. 1422/2026

date