Skip to main content

കൗണ്‍സിലര്‍ നിയമനം

സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലെ ഐ.സി.ടി.സി വിഭാഗത്തിലേക്ക്  കൗണ്‍സിലറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു  സൈക്യാട്രിയിലോ അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദമുള്ള 25നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതായിരിക്കും.  താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 11 ന്  രാവിലെ 11നകം ഓഫീസില്‍ അഭിമുഖത്തിനായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍
: 8086251883, 9947584645

date