Skip to main content

സ്റ്റാഫ് നേഴ്സ് നിയമനം

 

ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് വിഭാഗത്തിലേക്ക് ആശുപത്രി മാനേജ്മെന്റ് സമിതി മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സുമാരെ നിയമിക്കുന്നു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജി.എന്‍.എം  അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കാത്ത് ലാബ് അല്ലെങ്കില്‍ കാര്‍ഡിയാക് ഐ.സി.യു വിഭാഗങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക്് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 16ന് രാവിലെ 10 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം. പ്രായപരിധി: 18-40. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രി ഓഫീസില്‍ ലഭിക്കും.ഫോണ്‍: 0491-2533327, 2534524

date