Skip to main content

അപേക്ഷ ക്ഷണിച്ചു

ചിറ്റൂര്‍ ബ്ലോക്കിന്റെയും പട്ടികജാതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കൊഴിഞ്ഞാമ്പാറ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2026- 27 അധ്യയനവര്‍ഷത്തിലേക്കുള്ള ട്യൂട്ടര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്‍പത് ഒഴിവുകളിലേക്കാണ് നിയമനം. ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളിലുള്ള ഓരോ ഒഴിവുകള്‍ക്കും ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡും യുപി വിഭാഗം മൂന്ന് ഒഴിവുകളിലേക്ക് ടിടിസിയും ആണ് യോഗ്യത. അപേക്ഷകര്‍ തമിഴും മലയാളവും കൈകാര്യം ചെയ്യുന്നതിന് പ്രാവീണ്യമുള്ളവര്‍ ആയിരിക്കണം. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍,  ബയോഡാറ്റ എന്നിവ സഹിതം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ മെയ് 20നകം അപേക്ഷകള്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 1 അറിയിച്ചു. ഹോസ്റ്റലിന് സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.  ഫോണ്‍: 8547630128
 

date