മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും ബി.എഡുമാണ് യോഗ്യതയുളള ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. അധിക യോഗ്യത അഭികാമ്യം. അപേക്ഷകര്‍ തമിഴ് ഭാഷ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരുമായിരിക്കണം. പ്രതിമാസം 12000 രൂപ ഓണറേറിയം ലഭിക്കും. പ്രവര്‍ത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെ. താല്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി മെയ് 20ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 1 അറിയിച്ചു. ഫോണ്‍: 8547630128
- Log in to post comments