Skip to main content

സൗജന്യ നിര്‍മ്മാണ പരിശീലനം

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ കുളക്കാട് പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 12 ദിവസം നീണ്ടുനില്‍ക്കുന്ന പേപ്പര്‍ ബാഗ്, ഫയല്‍, എന്‍വലപ്പ് നിര്‍മ്മാണ പരിശീലനമാണ് നല്‍കുന്നത്. മെയ് 11ന് ക്ലാസുകള്‍ ആരംഭിക്കും. 18 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും  പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0466- 2285554, 9447148554

date