Skip to main content

അഭിമുഖം മെയ് 14ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. മാക്‌സ്,സയന്‍സ്,ഹിന്ദി,മലയാളം,കോമേഴ്‌സ്,എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, പ്രൈമറി ടീച്ചര്‍, ആര്‍ട്‌സ്/ ക്രാഫ്റ്റ്/സ്‌പോട്ട്‌സ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുക. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ടി.ടി.സി എന്നിവയാണ് യോഗ്യത.  എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്   മെയ് 14ന് രാവിലെ പത്തിന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് ആയി 300 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. മുന്‍പ് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി ബയോഡാറ്റയുടെ പകര്‍പ്പ് ഹാജരാക്കിയാല്‍ മതിയാകും. ഫോണ്‍: 0491 2505435, 2505204.

date