Post Category
കൂടിക്കാഴ്ച 12ന്
ജില്ലയില്‍ വിവിധ പദ്ധതികളില്‍ (എം.വി.യു, എം.എസ്.യു) രജിസ്റ്റേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും, ഡ്രൈവര്‍ കം അറ്റന്റര്‍മാരെയും ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. വെറ്റിനറി ഡോക്ടര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെറ്ററിനറി ബിരുദ സര്‍ട്ടിഫിക്കറ്റും, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റും ഡ്രൈവര്‍ കം അറ്റന്റര്‍ ഉദ്യോഗാര്‍ത്ഥികള്‍ ഡ്രൈവിംഗ് ലൈസന്‍സ്, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഉണ്ടായിരിക്കണം. താല്പര്യമുള്ളവര് മെയ് 12ന് രാവിലെ 10.30 മുതല്‍ 11.30 വരെ പാലക്കാട് വി.എച്ച് റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംമ്പറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments