Skip to main content

*പത്താം തരം, ഹയര്‍ സെക്കൻഡറി തുല്യത കോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു*

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താം തരം, ഹയര്‍ സെക്കൻഡറി തുല്യത പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താം തരത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ 17 വയസ് പൂര്‍ത്തിയാവുകയും ഏഴാം ക്ലാസ് വിജയിക്കുകയും വേണം. ഹയര്‍ സെക്കൻഡറിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ പത്താം ക്ലാസ് വിജയിക്കുയും 22 വയസ് പൂര്‍ത്തിയാവുകയും ചെയ്യണം. പി.എസ്.സി ജോലി, പ്രമോഷന്‍, തുടര്‍ പഠനം എന്നിവക്ക് സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. പത്താം തരത്തിന് 1950 രൂപയും ഹയര്‍ സെക്കണ്ടറിക്ക് 2600 രൂപയുമാണ് കോഴ്‌സ് ഫീസ്. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഫീസിനത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തിയിട്ടുണ്ട്. മെയ് 25 വരെ ഫൈനില്ലാതെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരെ സമീപിക്കാവുന്നതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് 04936-202091

date