Skip to main content
ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന വാക്സിനേഷൻ ജില്ലാ ടാസ്ക് ഫോഴ്സ് യോഗം

*ഗര്‍ഭാശയ ഗള കാന്‍സര്‍ പ്രതിരോധം 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ എച്ച്.പി.വി വാക്‌സിന്‍*

 

ജില്ലയില്‍ 14 വയസ്സ് പൂര്‍ത്തിയായതും 15 വയസ്സ് പൂര്‍ത്തിയാകാത്തതുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭാശയ ഗള (സെര്‍വിക്കല്‍) കാന്‍സര്‍ പ്രതിരോധിക്കാനുള്ള എച്ച്.പി.വി വാക്‌സിന്‍ ഗവ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സൗജന്യമായി നല്‍കുന്നു. ഇതിനായി മെയ് 30 വരെ പ്രത്യേക ക്യാമ്പയിന്‍ നടക്കും. സ്വകാര്യ ആശുപത്രികളില്‍ 4000 രൂപയോളം ചിലവ് വരുന്ന വാക്‌സിനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലൂടെയും സൗജന്യമായി ലഭ്യമാക്കുന്നത്.

എച്ച്.പി.വി വാക്‌സിന്‍ ജില്ലയിലെ അര്‍ഹരായ എല്ലാ പെണ്‍കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്നു. അര്‍ഹരായ എല്ലാ പെണ്‍കുട്ടികളും ആധാര്‍ കാര്‍ഡുമായെത്തി എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയ ഗള കാന്‍സര്‍.

date