Skip to main content

*ഫെസിലിറ്റേറ്റര്‍ നിയമനം*

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 28 സാമൂഹ്യ പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പട്ടികവര്‍ഗ്ഗക്കാരായ ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി, ഡിഗ്രി യോഗ്യതയുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ സ്ഥാപനത്തിന് മൂന്ന് കി.മീ. ചുറ്റളവില്‍ താമസിക്കുന്നവരാവണം. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പഠനമുറികള്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളില്‍ മെയ് 18 വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കണം. അപേക്ഷാ ഫോമുകള്‍ സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നിന്നും പുല്‍പ്പള്ളി, പൂതാടി, ബത്തേരി, നൂല്‍പ്പുഴ, ചീങ്ങേരി എന്നീ ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 221074

date