Skip to main content

പാചക സഹായികളെ നിയമിക്കുന്നു

പുന്നപ്ര ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പാചക സഹായികളെ താല്‍ക്കാലികമായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 45 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പിഓ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി മേയ് 22 വൈകിട്ട് നാല് മണി. പാചകവുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സുകള്‍ പാസായിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497727049.

date