Skip to main content

സിവിൽ സർവ്വീസ് പരീക്ഷ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2026 - 2027 വർഷത്തെ വിവിധ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനങ്ങൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള റഗുലർ ഓൺലൈൻ / ഓഫ് ലൈൻ ബാച്ച്, ഓൺലൈൻ ഫൌണ്ടേഷൻ ബാച്ച്, റിപ്പീറ്റേഴ്‌സ് ബാച്ച്, മെയിൻസ് ബാച്ച്, എന്നിങ്ങനെ വിവിധ പരിശീലനങ്ങൾക്ക് ചുവടെയുള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ ലിങ്കിനും www.kile.kerala.gov.in/kileiasacademy സന്ദർശിക്കാം. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസിളവ് ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ ഹെൽപ്പ് ലൈൻ നമ്പർ 0471-2479966, 8075768537, ഇമെയിൽ kileiasacademy@gmail.com

പി.എൻ.എക്‌സ്. 1435/2026

date