Post Category
അക്ഷയ സംരംഭക തിരഞ്ഞെടുപ്പ് : ഒ.എം.ആര്‍.പരീക്ഷ തിയ്യതി 2026 മെയ് 17 ന്
മലപ്പുറം ജില്ലയില്‍ ഒഴിവുള്ള 77 ലൊക്കേഷനിലേക്ക് 2026 ഫെബ്രുവരി 20ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അക്ഷയ സംരഭകരാകാന്‍ അപേക്ഷിച്ചവര്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷ മെയ് 17 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. യോഗ്യരായ അപേക്ഷകര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസിന്റെ https://lbsedp.lbscentre.in/akshaya26/ എന്ന പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ആദ്യഘട്ട പരിശോധനക്ക് ശേഷം നിശ്ചിത യോഗ്യത നേടിയ അപേക്ഷകര്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം. ഒ.എം.ആര്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരില്‍ നിന്ന് അഭിമുഖം വഴിയാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. ഫോണ്‍- 0471-2560811, 0483-2739027.
date
- Log in to post comments