Skip to main content
'യുവ ആപ്ദ മിത്ര' പദ്ധതിയുടെ ഭാഗമായി മൈ ഭാരത് വളണ്ടിയര്‍മാരുടെ രണ്ടാം ബാച്ചിനായി സംഘടിപ്പിച്ച ദുരന്തനിവാരണ പരിശീലന ക്യാമ്പിന്റെ സമാപനം ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ് ഉദ്ഘാടനം ചെയ്യുന്നു

'യുവ ആപ്ദ മിത്ര': രണ്ടാം ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായി

 

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ 'യുവ ആപ്ദ മിത്ര' പദ്ധതിയുടെ ഭാഗമായി മൈ ഭാരത് വളണ്ടിയര്‍മാരുടെ രണ്ടാം ബാച്ചിനായി സംഘടിപ്പിച്ച ഏഴു ദിവസത്തെ ദുരന്തനിവാരണ പരിശീലനം പൂര്‍ത്തിയായി. ജില്ലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 250 വളണ്ടിയര്‍മാരില്‍ 63 പേര്‍ക്കാണ് രണ്ടാം ബാച്ചില്‍ പരിശീലനം നല്‍കിയത്. ആദ്യബാച്ചില്‍ 72 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ദുരന്തമുഖങ്ങളിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്ന രീതികള്‍, ശാസ്ത്രീയ രക്ഷാപ്രവര്‍ത്തനങ്ങള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രായോഗിക പരിശീലനമാണ് നല്‍കിയത്. വളണ്ടിയര്‍മാര്‍ക്ക് നാല് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. 

കോഴിക്കോട് ഗവ. യൂത്ത് ഹോസ്റ്റലില്‍ നടന്ന ക്യാമ്പിന്റെ സമാപന ചടങ്ങ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി അധ്യക്ഷയായി. കെ.എസ്.ഡി.എം.എ മാസ്റ്റര്‍ ട്രെയിനര്‍ റയീസ് ബഷീര്‍, മൈ ഭാരത് കോഓഡിനേറ്റര്‍ വിഷ്ണുദാസ്, വോളണ്ടിയര്‍ ഫിജാസ് എന്നിവര്‍ സംസാരിച്ചു. 

ദുരന്തസമയങ്ങളില്‍ തദ്ദേശീയമായി ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രാപ്തരായ സന്നദ്ധസേവകരെ വാര്‍ത്തെടുക്കുകയാണ് 'യുവ ആപ്ദ മിത്ര' പദ്ധതിയുടെ ലക്ഷ്യം.

date