സിവില്‍ സർവീസ് പരീക്ഷ പരിശീലനം
കേരള സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാദമിയില്‍ നടത്തുന്ന 2026-2027 വര്‍ഷത്തെ വിവിധ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള റഗുലര്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ ബാച്ച്, ഓണ്‍ലൈന്‍ ഫൗണ്ടേഷന്‍ ബാച്ച്, റിപ്പീറ്റേഴ്‌സ് ബാച്ച്, മെയിന്‍സ് ബാച്ച്, എന്നിങ്ങനെ വിവിധ പരിശീലനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ലിങ്കിനും www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് ഉണ്ടായിരിക്കും. രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0471-2479966, 8075768537, ഇമെയില്‍: kileiasacademy@gmail.com.
- Log in to post comments