*ഗുരുവായൂർ നഗരസഭയിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു*
ഗുരുവായൂർ നഗരസഭയിലെ എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ ജ്യോതിരാജിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സുനിത അവിന്ദൻ വിതരണോദ്ഘടനം നിർവഹിച്ചു. 2025-26 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 9,70,000 രൂപ വകയിരുത്തിയാണ് സർക്കാർ അഫിലിയേഷനുള്ള കോളേജുകളിൽ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന 20 വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തത്.
ചടങ്ങിനോടനുബന്ധിച്ച് കുറക്കാം മൊബൈൽ സ്ക്രീൻ ടൈം, നൽകാം തലച്ചോറിന് വ്യായാമം എന്ന വിഷയത്തിൽ ഡോ. എസ്.വി ദീപയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് നടന്നു. നിർവഹണ ഉദ്യോഗസ്ഥ അഞ്ജിത അശോക് പദ്ധതി വിശദീകരണം നടത്തി. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാനി റെജി, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ വി. അനൂപ് , ബിന്ദു അജിത്ത് കുമാർ, രതി ജനാർദ്ദനൻ, കൗൺസിലർമാരായ ബഷീർ പൂക്കോട്, നീതു പ്രബിൻ, പി രമേഷ്, രജിത, ജാബിറ, പാർവ്വതി എന്നിവർ സംസാരിച്ചു. പട്ടികജാതി വികസന വകുപ്പ് അക്രഡിറ്റഡ് ഓവർസീയർ അരുൺപ്രിയ സ്വാഗതവും വർക്കിംഗ് ഗ്രൂപ്പ് അംഗം ശശി ആഴ്ച്ചത്ത് നന്ദിയും പറഞ്ഞു.
- Log in to post comments