എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം (0484-2575370, 8547005097) ചെങ്ങന്നൂർ (0479-2454125, 8547005032), അടൂർ (04734-230640, 8547005100), കരുനാഗപ്പള്ളി (0476-2665935, 8547005036), കല്ലൂപ്പാറ (0469-2678983, 8547005034), ചേർത്തല (0478-2553416, 8547005038), ആറ്റിങ്ങൽ (0470-2627400, 8547005037), കൊട്ടാരക്കര (0474-2453300, 8547005039), മൂന്നാർ (04865-232989, 947570122, 9447578465) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്ക് 2026-27 അദ്ധ്യയന വർഷത്തിൽ എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ https://nri.ihrd.ac.in വെബ്സൈറ്റ് അല്ലെങ്കിൽ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. www.cemunnar.ac.in/admission എന്ന കോളേജ് വെബ്സൈറ്റ് വഴി മൂന്നാർ എൻജിനീയറിങ് കോളേജിൽ അപേക്ഷിക്കാവുന്നതാണ്. മേയ് 19 രാവിലെ 10 മണി മുതൽ ജൂൺ 8 വൈകിട്ട് 4 മണിവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായോ, ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 10 വൈകുന്നേരം 4 മണിക്ക് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 8547005000, www.ihrd.ac.in.
പി.എൻ.എക്സ്. 1480/2026
- Log in to post comments