Skip to main content

എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം (0484-2575370, 8547005097) ചെങ്ങന്നൂർ (0479-2454125, 8547005032), അടൂർ (04734-230640, 8547005100), കരുനാഗപ്പള്ളി (0476-2665935, 8547005036), കല്ലൂപ്പാറ (0469-2678983, 8547005034), ചേർത്തല (0478-2553416, 8547005038), ആറ്റിങ്ങൽ (0470-2627400, 8547005037), കൊട്ടാരക്കര (0474-2453300, 8547005039), മൂന്നാർ (04865-232989, 947570122, 9447578465) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്ക് 2026-27 അദ്ധ്യയന വർഷത്തിൽ എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ https://nri.ihrd.ac.in വെബ്‌സൈറ്റ് അല്ലെങ്കിൽ കോളേജുകളുടെ വെബ്‌സൈറ്റ് വഴി  ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. www.cemunnar.ac.in/admission എന്ന കോളേജ് വെബ്‌സൈറ്റ് വഴി മൂന്നാർ എൻജിനീയറിങ് കോളേജിൽ അപേക്ഷിക്കാവുന്നതാണ്. മേയ് 19 രാവിലെ 10 മണി മുതൽ ജൂൺ വൈകിട്ട് 4 മണിവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 10 വൈകുന്നേരം 4 മണിക്ക് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 8547005000, www.ihrd.ac.in.

പി.എൻ.എക്‌സ്. 1480/2026

date