Post Category
ഫിഷറീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുന്നു
2026 മൺസൂൺകാല കടൽരക്ഷാപ്രവർത്തനത്തിന്റെയും ട്രോളിംഗ് നിരോധനത്തിന്റെയും ഭാഗമായി ആലപ്പുഴ ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുന്നു. മേയ് 15 മുതലാണ് കൺട്രോൾ റൂം തുറന്നുപ്രവർത്തിക്കുക. തോട്ടപ്പള്ളിയിലുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലാണ് കൺട്രോൾ റൂം സജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കൺട്രോൾ റൂം വഴി അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാവുന്നതാണ്. പൊതുജനങ്ങൾക്ക് നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പറുകൾ: 0477-2297707, 9447967155
date
- Log in to post comments