അക്കൗണ്ടൻ്റ് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ എറണാകുളം ജില്ലാമിഷൻ മുളന്തുരുത്തി ബ്ലോക്കിൽ നടപ്പിലാക്കുന്ന മൈക്രോ എൻറർപ്രൈസ് റിസോഴ്സ് സെൻ്റർ (എംഇആർസി) പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എംഇആർസി സെൻ്ററിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 01.07.2026 ന് 18 നും 35 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്സിലറി അംഗമോ ആയിരിക്കണം. മുളന്തുരുത്തി ബ്ലോക്ക് പരിധിയിലെ താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.
എം.കോം, ടാലി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവ വിദ്യാഭ്യാസ യോഗ്യതയായി ഉണ്ടായിരിക്കണം. കൂടാതെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പരമാവധി 20,000 രൂപ വരെ വേതനം ലഭിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 18 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ മിഷൻ, പെൻഷൻ ഭവൻ, അത്താണി, കാക്കനാട്, പിൻ - 682030 എന്ന വിലാസത്തിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനുമായി ബന്ധപ്പെട്ട സിഡിഎസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
- Log in to post comments