Skip to main content

സൈക്കോ സോഷ്യൽ കൗൺസിലർ ഒഴിവ്

കാസറഗോഡ് ജില്ലയിൽ സംസ്ഥാന സർക്കാർ വകുപ്പിനു കീഴിൽ വനിതകൾക്കായുള്ളഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത സൈക്കോ സോഷ്യൽ കൗൺസിലറുടെ ഒരു താത്കാലിക ഒഴിവുണ്ട്. സൈക്കോളജി/സൈക്ക്യാട്രിന്യൂറോ സയൻസ് വിഷയങ്ങളിൽ പ്രൊഫഷണൽ ബിരുദമോഡിപ്ലോമയോ ഉള്ള ആരോഗ്യമേഖലയിൽ മൂന്നു വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 30,000 രൂപ.  പ്രായപരിധി 01/01/2025 ന് 18 നും 40 നും മദ്ധ്യേ. തത്പരരായ ഉദ്യോഗാർത്ഥികൾ മെയ് 20 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.  ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് സംവരണ/സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും. 

പി.എൻ.എക്‌സ്. 1485/2026

date