Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് തസ്തികയിൽ (ശമ്പള സ്കെയിൽ: 26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കേരള സർവീസ് റൂൾസ് പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം.  അപേക്ഷകൾ മേയ് 30 വൈകിട്ട് 5 മണിക്ക് മുൻപായി scpwdkerala@gmail.com -മെയിൽ വിലാസത്തിലോ കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695010 വിലാസത്തിലോ ലഭ്യമാക്കണം. ഫോൺ: 0471 2720977. 

പി.എൻ.എക്‌സ്. 1499/2026

date