Skip to main content

ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്ക് സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ഏതാനും സീറ്റുകൾ ഒഴിവുണ്ട്. മേയ് 23 ന് മുൻപ് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപ്പെട്ട SC/ST വിഭാഗം വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെമാറ്റ്/ സി-മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉള്ളവർക്കും തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്www.kittsedu.org, 9645176828, 9446529467.

പി.എൻ.എക്‌സ്. 1533/2026

date