Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ (IIHT) AICTE അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ്‌ ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂരിന് പുറമെ സേലം (തമിഴ്നാട് ), ഗഡക് (കർണാടക), വെങ്കിടഗിരി (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലെ ഐ.ഐ.എച്ച്.ടികളിലും പ്രവേശനത്തിന് അവസരമുണ്ട്. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവർക്ക് അപേക്ഷിക്കാം.
2026 ജൂലൈ ഒന്നിന് 15-നും 23-നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് പരമാവധി 25 വയസ്സ്). അപേക്ഷ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓൺലൈനായി www.ihtkannur.ac.in എന്ന വെബ്സൈറ്റ് വഴിയും സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകൾ സഹിതം ജൂൺ 16നകം  ലഭിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷാ ഫോം വെബ്‌സൈറ്റിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും ലഭ്യമാണ്. 
ഫോൺ: 0497-2835390, 0497-2739322

date