Post Category
സൈക്കോളജി അപ്രൻ്റീസ് നിയമനം
തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ " ജീവനി കോളേജ് മെന്റൽ അവെയർനെസ്സ് പ്രോഗ്രാം ' പദ്ധതിയുടെ ഭാഗമായി 2026-27 അധ്യയന വർഷത്തേക്ക് താത്ക്കാലികമായി സൈക്കോളജി അപ്രൻ്റീസ്നെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത, ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകൾ . താത്പ്പര്യമുള്ളവർ മെയ് 22 ന് കാലത്ത് 10 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0466 2270353
date
- Log in to post comments