*പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ നിയമനം*
മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകള്‍, നല്ലൂര്‍നാട് എം.ആര്‍.എസ്, തിരുനെല്ലി ആശ്രമം സ്‌കൂള്‍ (ആറളം) എന്നീ സ്ഥാപനങ്ങളിലേ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. വാച്ച്മാന്‍, കുക്ക്, ആയ, എഫ്.ടി.എസ്, സ്‌കാവഞ്ചര്‍, പി.ടി.എസ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരായ 25 നും 55 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. തിരുനെല്ലി ആശ്രമം സ്‌കൂളിലേക്കുള്ള നിയമനത്തിന് ആറളം പുനരധിവാസ മേഖലയില്‍ കൈവശ രേഖ ലഭിച്ചതും മേഖലയില്‍ സ്ഥിരതാമസമുള്ളവരെയും പരിഗണിക്കും. എസ്.എസ്.എല്‍.സി, ഗവ. അംഗീകൃത ഫുഡ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്/ കെ.ജി.ടി.ഇ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സ് എന്നിവയാണ് കുക്ക് തസ്തികയിലേക്കുള്ള യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണ. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെയ് 25ന് രാവിലെ 10ന് മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04935 -240210
- Log in to post comments