Post Category
സ്പെഷ്യൽ എജ്യുക്കേറ്റർ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ സ്പെഷ്യൽ എജ്യുക്കേറ്ററുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ആർട്സ്/സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും സ്പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡും ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവയുൾപ്പെട്ട അപേക്ഷ ജൂൺ 6 വൈകിട്ട് 3 ന് മുൻപായി സിഡിസിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 9446553540.
പി.എൻ.എക്സ്. 1573/2026
date
- Log in to post comments