Post Category
മഴക്കാല മുന്നൊരുക്കം: അപകടവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റി
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനിലെ ആരോഗ്യ വകുപ്പിന്റെ ജില്ലാ വാക്സിൻ സ്റ്റോർ, പി.ഡബ്ലിയു.ഡി.റോഡ്സ് വിഭാഗം, സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസ് എന്നിവക്ക് ഭീഷണിയായ ഉണങ്ങി ദ്രവിച്ച മാവും ആൽമരവും മലപ്പുറം ജില്ലാ ട്രോമ കെയർ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി. മലപ്പുറം സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രസന്ന കുമാർ, വില്ലേജ് അസിസ്റ്റന്റ് ഷാഹുൽ ഹമീദ്, ട്രോമ കെയർ ജില്ലാ സെക്രട്ടറി കെ.പി.പ്രതീഷ്, റഷീദ് കൂട്ടിലങ്ങാടി, നൂർ മുഹമ്മദ്, അഷ്‌റഫ് താണിക്കൽ, റഷീദ് താണിക്കൽ, അബ്ദു സലാം, സൈഫു, ജയപ്രകാശ്, ശ്രീജേഷ് സനൂപ്, ഷാഹുൽ ഹമീദ്, റംഷി, നസീർ, ഉണ്ണികൃഷ്ണൻ, യൂനസ്,ഷറഫു എന്നിവർ പങ്കെടുത്തു.
date
- Log in to post comments