Post Category
അധ്യയന വര്‍ഷാരംഭം: ജില്ലയില്‍ പാഠപുസ്തക വിതരണം പുരോഗമിക്കുന്നു
സ്കൂളുകള്‍ തുറക്കുന്നതിന് മുന്‍പായി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമയബന്ധിതമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ് അറിയിച്ചു.
നിലവില്‍ 23,08,392 പുസ്തകങ്ങള്‍ വിതരണം ചെയ്തു. ഗവ. എയ്ഡഡ് സ്കൂളുകള്‍ക്ക് 21,36,159 പുസ്തകങ്ങളും അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് 1,72,233 പുസ്തകങ്ങളുമാണ് വിതരണം ചെയ്തത്. 24,89,453 പുസ്തകങ്ങളാണ് വിതരണ കേന്ദ്രത്തില്‍ ലഭിച്ചത്. ഷൊർണൂരിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബിൽ നിന്നും സൊസൈറ്റികൾ വഴിയാണ് പാഠപുസ്തകങ്ങൾ അതത് വിദ്യാലയങ്ങളിൽ എത്തിക്കുന്നത്.
date
- Log in to post comments