Skip to main content
..

ആനി ജൂല തോമസ് ജില്ലാ കലക്ടറായി ചുമതലയേറ്റു

 

ജില്ലാ കലക്ടറായി ആനി ജൂല തോമസ് ചുമതലയേറ്റു. രാവിലെ 10.30ന് പുതിയ ജില്ലാ കലക്ടറെ എ.ഡി.എം ടി.കെ. വിനീത് ഇതര ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്  സ്വീകരിച്ചു. ചേമ്പറില്‍ സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ചുമതല കൈമാറി.
2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ജില്ലാ കലക്ടര്‍. വ്യവസായ വകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരിക്കെയാണ് കൊല്ലത്തേക്കുള്ള നിയമനം. കയര്‍വികസന വകുപ്പ് ഡയറക്ടര്‍, ദേശീയ കയര്‍ഗവേഷണ പഠനകേന്ദ്രം ഡയറക്ടര്‍, കെ.ടി.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടര്‍ എന്നീ അധികചുമതലകളും വഹിച്ചിരുന്നു.
തിരുവല്ല മേപ്രാല്‍ സ്വദേശിയാണ്. ബാങ്കറായ ഷിബു ജോയ് എഡിസണ്‍ ഭര്‍ത്താവ്. ചാര്‍ട്ടഡ് അകൗണ്ടന്റ് ഹൃദ്യ അന്ന ഇടിക്കുള, മാനേജ്‌മെന്റ് വിദ്യാര്‍ഥി ജോണ്‍ തോമസ് ഇടിക്കുള എന്നിവരാണ് മക്കള്‍.
 

 

date